ഹെല്‍ത്ത് പ്രൊമോട്ടര്‍; അപേക്ഷ ക്ഷണിച്ചു

post

ആലപ്പുഴ: ജില്ലയില്‍ പട്ടികവര്‍ഗ പ്രമോട്ടര്‍/ ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 25നും 50നുമിടയില്‍ പ്രായമുള്ള സേവനസന്നദ്ധരായ പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. യോഗ്യത -പത്താം ക്ലാസ്. പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാരം വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാകും. ടി.എ. ഉള്‍പ്പടെ 13,500രൂപ ഹോണറേറിയം ലഭിക്കും.  www.cmdkerala.netwww.stdd.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ മുഖേന  ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചിനു മുന്‍പ് അപേക്ഷിക്കണം. നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും.  ഫോണ്‍: 0475 2222353, 9496070335.