പൊന്നാനിയില്‍ 'പൊതുവിദ്യാഭ്യാസ യജ്ഞം' പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

post

മലപ്പുറം:  പൊന്നാനി നിയോജക മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ 'പൊതുവിദ്യാഭ്യാസ യജ്ഞം' പൊന്നാനി മണ്ഡല അവലോകന യോഗത്തില്‍ തീരുമാനം.  സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങള്‍ ഉറപ്പാക്കിയും വര്‍ധിപ്പിച്ചും പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  ഓരോ സ്‌കൂളിലും നടക്കുന്ന പ്രവൃത്തികളുടെ പുരോഗമനവും പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ വിശദമായ വിവരങ്ങളെ കുറിച്ചും യോഗം വിലയിരുത്തി.

സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വകയിരുത്തിയ കിഫ്ബി ഫണ്ടും പൊതുവിദ്യാഭ്യാസ യജ്ഞം പ്ലാന്‍ ഫണ്ടും ഉപയോഗിച്ചാണ് നിലവില്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. പി. നന്ദകുമാര്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ തൃക്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസന്‍ ആറ്റുപുറത്ത്, മറ്റ് ജനപ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .