വനിതകള്‍ക്ക് അതിവേഗ വ്യക്തിഗത/ഗ്രൂപ്പ് വായ്പകള്‍

post

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55-നും മധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് 5 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 6% പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നല്‍കുന്നത്. www.kswdc.org എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം എറണാകുളം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം.

കൂടാതെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസ് ന് 3% - 3.5% പലിശ നിരക്കില്‍ 1.5 കോടി രൂപ വരെ വായ്പ അനുവദിക്കും. സി.ഡി.എസ് ന് കീഴിലുള്ള എസ്.എച്ച്.ജി കള്‍ക്ക് 10 ലക്ഷം രൂപ വരെയും ഹരിത കര്‍മ്മ സേന / ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് 6 ലക്ഷം രൂപ വരെയും വായ്പ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്കു ഫോണ്‍: 0484-2984932,9495015011