അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ നിയമനം; വാക്ക്-ഇന്‍ ഇന്റര്‍വ്യൂ 9ന്

പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രഫര്‍ തസ്തികയിലേക്ക് ഫെബ്രുവരി ഒന്‍പതിന് രാവിലെ 11.30 ന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പ്ലസ്ടു പാസായ ശേഷം ഡിജിറ്റല്‍ ഫോട്ടോഗ്രഫര്‍ എന്‍.സി.വി.ടി/ എസ്.സി.വി.ടി/കെ.ജി.ടി.എ(ലോവര്‍) സ്റ്റില്‍ ഫോട്ടോഗ്രഫി അല്ലെങ്കില്‍ ഫോട്ടോ ജേര്‍ണലിസത്തില്‍ ഡിപ്ലോമയാണ് യോഗ്യത. പ്രായം 20 നും 30 നും ഇടയിലായിരിക്കണം. സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരിക്കണം. പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി അന്നേ ദിവസം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491- 2505329