മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്; ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

post

ആലപ്പുഴ: മത്സ്യത്തൊഴിളാളി ക്ഷേമനിധി ബോർഡിൽ അംഗത്വം, മത്സ്യത്തൊഴിലാളി പെൻഷൻ, ബോർഡ് മുഖേന അനുവദിക്കുന്ന വിവിധ അനുകൂല്യങ്ങള്‍ എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ഓൺലൈൻ സംവിധാനം(www.fims.kerala.gov.in) ആരംഭിച്ചു.

ബോര്‍ഡിന്‍റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തൊഴിലാളികള്‍ ഈ വെബ്‌സൈറ്റില്‍ രജിസ്റ്റർ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത മത്സ്യത്തൊഴിലാളികൾ ഫിഷറീസ് വകുപ്പ്  ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ബോര്‍ഡ് റീജിയണല്‍ എക്സിക്യുട്ടീവ് അറിയിച്ചു. ഫോണ്‍: 04772239597, 9497715540