പ്രവാസി സംരംഭകർക്ക് നോർക്കയുടെ സൗജന്യ പരിശീലനം

post

ആലപ്പുഴ: പുതിയതായി സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്തു നിന്ന് തിരികെ എത്തിയവർക്കുമായി നോർക്ക ബിസിനസ്സ് ഫെസിലേറ്റഷൻ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17ന് എറണാകുളത്ത് നടക്കുന്ന പരിപാടിയില്‍ തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ളവർക്ക് മുൻഗണനയുണ്ട്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 14നു മുൻപ് എൻ.ബി.എഫ്.സിയിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0471-2770534, nbfc.coordinator@gmail.com.