നാലു ഫലം കൂടി വന്നു; ആര്‍ക്കും കൊറോണ ബാധയില്ല

കണ്ണൂര്‍ : ജില്ലയില്‍ കൊറോണ വൈറസ് ബാധ സംശയിച്ച് പരിശോധനക്കയച്ച നാല് സാമ്പിളുകളില്‍ കൂടി ഫലം ലഭിച്ചു. ആര്‍ക്കും വൈറസ് ബാധയില്ല. ഇതോടെ പരിശോധനയ്ക്കയച്ച 10 സാമ്പിളുകളില്‍ മുഴുവനും ഫലം നെഗറ്റീവ്. ഇനി രണ്ട് സാമ്പിളുകളിലാണ് ഫലം ലഭിക്കാനുള്ളത്.
പുതുതായി ജില്ലയില്‍ ആറു പേരെ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തലശ്ശേരി ഗവ. ജനറല്‍ ആശുപത്രിയിലും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമായി രണ്ടു പേരാണ് നിലവില്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ ചികില്‍സയിലുള്ളത്. 280 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ പ്രോഗ്രാം ഓഫീസര്‍മാര്‍ ഇന്നലെയും യോഗം ചേര്‍ന്ന് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ മാത്രം 300 യാത്രക്കാരെ മെഡിക്കല്‍ സംഘം പരിശോധനയ്ക്കു വിധേയമാക്കിയതായി ഡിഎംഒ അറിയിച്ചു.