സഹകരണ മേഖല കേരള വികസനത്തിന് വിലപ്പെട്ട സംഭാവന നല്‍കിയ പ്രസ്ഥാനം: മന്ത്രി എ.കെ ബാലന്‍

post

പാലക്കാട് : കേരളത്തിന്റെ വികസനത്തിന് വിലപ്പെട്ട സംഭാവന നല്‍കാന്‍ കഴിഞ്ഞ പ്രസ്ഥാനമാണ് സഹകരണ മേഖലയെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമ സംസ്‌ക്കാരികവകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ആലത്തൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ഹെഡ്ഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.നവ ലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള ഗവണ്‍മെന്റ് പദ്ധതികളില്‍ സഹകരണ മേഖലയുടെ പങ്ക് വലുതാണ്. ജനങ്ങള്‍ക്ക് ഏറെ വിശ്വാസമുള്ള സംവിധാനമാണ് സഹകരണ മേഖല. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങളെ രാഷ്ട്രീയം മറന്നാണ് കേരളം നേരിട്ടത്.ആലത്തൂരില്‍ ബ്രഹ്മാനന്ത ശിവയോഗിയുടെ പേരില്‍ 1കോടി രൂപയുടെ സ്മാരകം നിര്‍മ്മിക്കുമെന്നും മന്ത്രി അറിയിച്ചു. 

പുതുക്കുളങ്ങര ക്ഷേത്ര മൈതാനിയില്‍ നടന്ന പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആലത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ജി ഗംഗാധരന്‍, ബാങ്ക് പ്രസിഡന്റ് കെ.എന്‍ നാരായണന്‍ എന്നിവര്‍ക്കൊപ്പം ത്രിതല പഞ്ചായത്തു ജനപ്രതിനിധികള്‍, സഹകാരികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.