കൂട്ടുകറി

തെക്കന്‍ കേരളത്തില്‍ ഓണസദ്യയ്ക്ക് മാത്രമല്ല വിവാഹസദ്യയ്ക്കും കൂട്ടുകറി പ്രധാനമാണ്. കൂട്ടുകറിയുണ്ടാക്കുന്ന വിധം നോക്കാം.
ചേരുവകള്‍
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് 2 എണ്ണം
ഉഴുന്നുവട~ രണ്ട്
ചെറിയ ഉളളി ~ 10 എണ്ണം (കനംകുറച്ച് അരിഞ്ഞത്)
ഇഞ്ചി ഒരു ചെറിയ കഷ്ണം (കനംകുറച്ച് അരിഞ്ഞത്)
വെളുത്തുളളി 5 - 6 അല്ലി
പച്ചമുളക് 3 (നീളത്തില്‍ അരിഞ്ഞത്)
മുളകുപൊടി 1 ടീസ്പൂണ്‍
മല്ലിപ്പൊടി 2 ടീസ്പൂണ്‍
മഞ്ഞപ്പൊടി അര ടീസ്പൂണ്‍
കുരുമുളകുപൊടി അര ടീസ്പൂണ്‍
ഗരംമസാലപ്പൊടി അര ടീസ്പൂണ്‍
കടുക് ഒരു ടീസ്പൂണ്‍
തേങ്ങാപ്പാല്‍ അരക്കപ്പ്ക
റിവേപ്പില രണ്ടു തണ്ട്
വെളിച്ചെണ്ണ പാകത്തിന്
ഉപ്പ് പാകത്തിന്
മല്ലിയില കുറച്ച്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ മൂന്ന് ടീ സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. അതിലേക്ക് കടുക്, കറിവേപ്പില എന്നിവ ചേര്‍ക്കുക. കടുക് പൊട്ടുമ്പോള്‍ അതിലേക്ക് ഇഞ്ചി, വെളുത്തുളളി, ഉളളി, പച്ചമുളക് എന്നിവ ചേര്‍ത്തു വഴറ്റുക. പുഴുങ്ങിയ ഉരുളക്കിഴക്ക് ഇടത്തരം വലിപ്പത്തില്‍ നുറുക്കിയത് ചേര്‍ത്ത് അതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല, കുരുമുളകുപൊടി ഇവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ഒരു കപ്പ് വെളളവും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി അടച്ചുവച്ച് വേവിക്കുക. വെളളം വറ്റുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കി അതിലേക്ക് ഉഴുന്നുവട ചെറു കഷ്ണങ്ങളാക്കി ചേര്‍ക്കണം. കുറച്ചൊന്നു ചൂടാക്കി അതിലേക്ക് മല്ലിയില ചേര്‍ത്തെടുക്കാം. രുചി കൂട്ടാന്‍ തേങ്ങ ചെറുതായി അരിഞ്ഞത് എണ്ണയില്‍ വറുത്ത് കറിയില്‍ ചേര്‍ക്കാം.