കൊറോണ നിരീക്ഷണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു

post

ആലപ്പുഴ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നു. പുതുതായി 5 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.  പുതുതായി നിരീക്ഷണത്തിലാക്കിയ ഒരാള്‍ ഉള്‍പ്പെടെ 3 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നു.വീടുകളിലും ആശുപത്രികളിലുമായി ആകെ 233 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് ഒരു സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 36 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 34 പേരുടേയും റിസള്‍ട്ടുകള്‍ ലഭിച്ചു. 33 എണ്ണം നെഗറ്റീവ് ആണ്.

കൊറോണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന സൈക്കിള്‍ റാലി  ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍  ഫഌഗ് ഓഫ് ചെയ്തു. പാണ്ടനാട് ചേര്‍ന്ന ഗ്രാമസഭയില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. വിമുക്തഭടന്മാര്‍ക്കായി മുതുകുളത്ത് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നിരീക്ഷണത്തിലുള്ള 15 പേര്‍ക്ക് ടെലികൗണ്‍സിലിംഗ് നടത്തി. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ വിലയിരുത്തി.