മികവുത്സവം സാക്ഷരതാ പരീക്ഷയ്ക്ക് തുടക്കം

ജില്ലാതല ഉദ്ഘാടനം നടത്തി
മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന മികവുത്സവം സാക്ഷരതാ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം മൂര്‍ക്കനാട് പഞ്ചായത്തിലെ കൂമുള്ളിക്കളം കോളനിയില്‍ 77 വയസുള്ള ചക്കിക്ക് ചോദ്യപേപ്പര്‍ നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. നവംബര്‍ ഏഴ് മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ 132 പഠന കേന്ദ്രങ്ങളിലായി 2,738 പേരാണ് പരീക്ഷ എഴുതുന്നത്. മൊറയൂരിലെ 90 വയസുള്ള സുബൈദ സംസ്ഥാനത്തെ പ്രായം കൂടിയ പഠിതാവാണ്. ഇവര്‍ നവംബര്‍ 12ന് മൊറയൂരില്‍ പരീക്ഷ എഴുതും. ജില്ലയില്‍ ഇന്നലെയും ഇന്നുമായി 707 പേര്‍ പരീക്ഷ എഴുതി. ശേഷിക്കുന്നവര്‍ നവംബര്‍ 14 വരെയുള്ള വിവിധ ദിവസങ്ങളിലായി പരീക്ഷ എഴുതും. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിനാണ് ഏഴ് മുതല്‍ 14 വരെയുളള വിവിധ ദിവസങ്ങളിലായി പരീക്ഷ ക്രമീകരിച്ചത്.