സുഭിക്ഷ കേരളം പദ്ധതി; കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

post

ആലപ്പുഴ:  അടുക്കള മുറ്റത്തെ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥന്‍ നിര്‍വഹിച്ചു. സുഭിക്ഷ കേരളത്തിന്റെ ഭാഗമായ ഈ പദ്ധതി വഴി ഗുണഭോക്താക്കള്‍ക്ക് അഞ്ചു  കോഴിക്കുഞ്ഞുങ്ങളെ വീതമാണ് നല്‍കുന്നത്. മുട്ട കുടുംബശ്രീ വഴി ശേഖരിച്ച് വിപണിയില്‍ എത്തിക്കും. താത്പര്യമുള്ളവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുകളും നിര്‍മിച്ച് നല്‍കും.