സ്തനാര്‍ബുദ മാസാചരണം: ജില്ലാതല ഉദ്ഘാടനവും സെമിനാറും നടത്തി

post

കാസര്‍കോട്:ലോക സ്തനാര്‍ബുദ മാസാചരണത്തിന്റെ  ജില്ലാതല ഉദ്ഘാടനവും സെമിനാറും കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി. എ. ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു.  

ജില്ലാ മെഡിക്കല്‍ ഓഫീസിലെ (ആരോഗ്യം )ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നിര്‍മല്‍ മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സക്കീന അബ്ദുല്ല ഹാജി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്റഫ് കര്‍ളെ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേമ ഷെട്ടി, കുമ്പള ഗ്രാമ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ പ്രേമാവതി, അംഗം വിവേകാനന്ദ ഷെട്ടി, ജില്ലാ എജുക്കേഷന്‍ ആന്‍ഡ്  മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഡെപ്യൂട്ടി  ജില്ലാ എജുക്കേഷന്‍ ആന്‍ഡ്  മീഡിയ ഓഫീസര്‍ സയന എസ്, ജില്ലാ പാലിയേറ്റീവ് കെയര്‍ കോ ഓര്‍ഡിനേറ്റര്‍ ഷിജി മനോജ്, ദേശീയ  ആരോഗ്യദൗത്യം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കമല്‍ കെ ജോസ് എന്നിവര്‍ സംസാരിച്ചു.

കുമ്പള സാമുഹികാരോഗ്യ കേന്ദ്രം  ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി. അഷ്‌റഫ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗന്നി മോള്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ 'സ്തനാര്‍ബുദo' എന്ന വിഷയത്തില്‍ ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ്  ഡോ. നീതു മോഹന്‍ ക്ലാസെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കുമ്പള സാമൂഹികരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ലോകമെമ്പാടുമായി പ്രതിവര്‍ഷം 2.1 ദശലക്ഷം സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ബാധിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. വര്‍ഷം തോറും സ്തനാര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍  സ്തനാര്‍ബുദത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്  ലോകാരോഗ്യ സംഘടന എല്ലാ വര്‍ഷവും ഒക്ടോബര്‍ ലോക മാസം സ്തനാര്‍ബുദ മാസമായി ആചരിച്ചുവരുന്നത്. ജില്ലയിലെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലും വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.