ലോകശ്രദ്ധനേടിയ സ്ട്രേഞ്ചർ ദാൻ റോട്ടർഡാം വിത്ത് സാറാ ഡ്രൈവർ ഉൾപ്പടെ ചൊവ്വാഴ്ച 55 ചിത്രങ്ങൾ

post


വിവിധ രാജ്യാന്തര മേളകളിൽ പ്രേക്ഷക പ്രീതി നേടിയ അഞ്ചു ചിത്രങ്ങൾ ഉൾപ്പടെ അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയിൽ ചൊവ്വാഴ്ച 55 ലഘുസിനിമകൾ പ്രദർശിപ്പിക്കും. സുഡാൻസ് മേളയിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടിയ സ്ട്രെയിഞ്ചർ ദാൻ റോട്ടർഡാം വിത്ത് സാറാ ഡ്രൈവർ ,ചൈനയുടെ വളർച്ചയെ അമേരിക്കൻ കാഴ്ച്ചപ്പാടിൽ വിശകലനം ചെയ്യുന്ന ജെസീക്കാ കിങ്ഡൺ ചിത്രം അസൻഷൻ, ചൈനീസ് നാഗരികതയുടെ അടിവേരുകൾ അന്വേഷിക്കുന്ന വാട്ട് എബൗട്ട് ചൈന, ഊഷ്മളമായ ആത്മബന്ധങ്ങൾ പ്രമേയമാക്കിയ ട്രാപ്പ് എന്നീ ലോകക്കാഴ്ചകളുടെ പ്രദർശനം ഇന്നുണ്ടാകും.


സബാസ് ഹൊസീൻ സംവിധാനം ചെയ്ത ഫോർ മിനുട്ട്സ് തേർട്ടി ത്രീ സെക്കൻഡ്സ് ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ പ്രദർശിപ്പിക്കും.സമൂഹ മാധ്യമങ്ങളിലെ സ്റ്റോക് ഫുട്ടേജ് എഡിറ്റർമാരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.മലയാള ഹ്രസ്വ ചിത്രങ്ങളായ സഫൽ സമദ് സംവിധാനം ചെയ്ത സൈറ , ജോ ജോജോ പി ജോണിന്റെ കറുപ്പാട് , കൈലാസ് നാഥ് ചിത്രം പശ്ശേ , വിനീഷ് ചന്ദ്രൻ സംവിധാനം ചെയ്ത പൊട്ടൻ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.


വരുൺ ഗ്രോവർ സംവിധാനം ചെയ്ത കിസ്സ് , ആനന്ദ് പാണ്ഡെ ചിത്രം മിസ്സിങ് സിൻസ് 6.12.1956 , ഇഷാൻ ഷർമ ചിത്രം എ സീസൺ ഓഫ് മാംഗോസ് തുടങ്ങിയ ചിത്രങ്ങളും ചൊവ്വാഴ്ച പ്രദർശിപ്പിക്കും.