ആദിവാസി കോളനികളിലെ സുസ്ഥിര വികസനം: പങ്കാളിത്ത പഠന പദ്ധതിയുമായി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍

post

മലപ്പുറം: ചാലിയാര്‍, മൂത്തേടം, കരുളായി ഗ്രാമപഞ്ചായത്തുകളിലെ ആദിവാസി കോളനികളില്‍ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനായി പട്ടിക വര്‍ഗ വികസന പദ്ധതിയുമായി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍. നബാര്‍ഡ് ജന്‍ശിക്ഷണ്‍ സന്‍സ്ഥാന് അനുവദിച്ച പട്ടിക വര്‍ഗ വികസന പദ്ധതിയിലൂടെ 350 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് നാല് വര്‍ഷം കൊണ്ട് സുസ്ഥിര വരുമാനം ഉണ്ടാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നടത്തുന്ന പങ്കാളിത്ത പഠന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (സെപ്തംബര്‍ 22) രാവിലെ 10.30ന് ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ കണ്ണംകുണ്ട് കോളനിയില്‍ നബാര്‍ഡ് കേരള ചീഫ് ജനറല്‍ മാനേജര്‍ പി. ബാലചന്ദ്രന്‍ നിര്‍വഹിക്കും.  

ഓരോ കുടുംബത്തിന്റെയും പ്രശ്നങ്ങളും പരിഹാരങ്ങളും കോളനി നിവാസികളെ ഉപയോഗിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതാണ് പങ്കാളിത്ത പഠന പദ്ധതി. ഇതിലൂടെ സ്വന്തമായി ഭൂമിയിലുള്ള പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് നാല് വര്‍ഷ കൊണ്ട് നാണ്യവിള കൃഷി ചെയ്ത് സ്വന്തം വരുമാനം ഉണ്ടാക്കുന്നതുവരെ ആവശ്യമായ സഹായം ചെയ്തുകൊടുക്കും. ഭൂമി കുറവുള്ളവര്‍ക്ക് ആട്, പശു, കോഴി തുടങ്ങിയവ വളര്‍ത്തി സ്വന്തം വരുമാനം ആര്‍ജ്ജിക്കുവാന്‍ അവസരമൊരുക്കും. ഇതിന് പുറമെ മണ്ണ് സംരക്ഷണം, ജലസംരക്ഷണം, ജല സ്രോതസ്സുകളുടെ പുനരുദ്ധാരണം, മത്സ്യ വളര്‍ത്തല്‍, ്രൈടബല്‍ ടൂറിസം, കലാ സാംസ്‌കാരികവിദ്യാഭ്യാസ വികസനം തുടങ്ങിയ പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്.