കലക്ടര്‍ ചെടിനട്ടു: നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

post

കൊല്ലം: ഡിഎംഒ ഓഫീസ് അങ്കണത്തില്‍ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ചെടിനട്ട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജെ മണികണ്ഠന്‍ അധ്യക്ഷനായി. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ ആര്‍ സന്ധ്യ, ആര്‍ സി എച്ച് ഓഫീസര്‍ ഡോ കൃഷ്ണവേണി തുടങ്ങിയവര്‍ പങ്കെടുത്തു. 

പരിപാടിയുടെ ഭാഗമായി ആരോഗ്യ സേവനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി എല്‍ഇഡി ടി വി  സ്ഥാപിച്ചു. പെയിന്റിംഗ്, ഗാര്‍ഡനിംഗ് എന്നിവയും വരുംദിവസങ്ങളില്‍ പൂര്‍ത്തീകരിക്കും. കാമ്പയിന്റെ ഭാഗമായി 14ന് രാവിലെ ആറിന് കന്റോണ്‍മെന്റ് മൈതാനിയില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡ് വരെ വാക്കത്തോണിന്റെ സംഘാടക സമിതിയും രൂപീകരിച്ചു.