കുട്ടികളുടെ 12-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസ് സംഘടിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ 12-ാം പതിപ്പ് വളളക്കടവ് ജൈവവൈവിധ്യ മ്യൂസിയത്തില്‍ നടന്നു. വിവിധ സ്കൂളൂകളില്‍ നിന്നും 300 പരം വിദ്യാര്‍ഥികളും 100ല്‍ പരം അധ്യാപകരും പങ്കെടുത്തു. കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക ജൈവവൈവിധ്യവും എന്നതായിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യപ്രതിപാദ്യ വിഷയം.
വൈവിധ്യം നിലനിര്‍ത്തലാണ് സംസ്കാരമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. ജൈവവൈവിധ്യം സംരക്ഷിക്കുന്നത് ഉത്തരവാദിത്വമാകണമെന്നും മന്ത്രി പറഞ്ഞു. ജൈവവൈവിധ്യ കോണ്‍ഗ്രസ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ നിലനില്‍പ്പ് സന്തുലനത്തിലൂടെയാണ്. വൈവിധ്യം സംരക്ഷിക്കുന്നതിലൂടെയാണ് സന്തുലനം നിലനിര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോണ്‍ഗ്രസിന്റ ഭാഗമായി നടന്ന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും പ്രോജക്ടുകളുടെ സംഗ്രഹത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. കെ വി ഗോവിന്ദന് സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തന് മുഖ്യാതിഥിയായി. കോണ്‍ഗ്രസിലെ മീറ്റ് ദ സൈന്റിസ്റ്റ് സംവേദന പരിപാടിയില്‍ വി.എസ്സ്.എസ്സ്.സി മുന്‍ ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ എം.സി.ദത്തന്, കേരള സര്‍വ്വകലാശാല അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ.ബിജുകുമാര്‍, കാര്‍ഷിക കോളേജ് അസിസ്റ്റന്റ് പ്രൊ. ഡോ.സ്മിതാ.കെ.പി എന്നിവര്‍ പങ്കെടുത്തു. ജൈവവൈവിധ്യ കോണ്‍ഗ്രസിന്റ ഉദ്ഘാടനം മേയര്‍ കെ.ശ്രീകുമാര്‍ നിര്‍വഹിച്ചു. പരിസ്ഥിതി വകുപ്പ് സെക്രട്ടറി ഡോ.ഉഷാ ടൈറ്റസ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.ജി.പി. ബി.സന്ധ്യ മുഖ്യാതിഥിയായി. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ്, ബോര്‍ഡ് അംഗങ്ങളായ ഡോ.കെ.സതീഷ്കുമാര്‍, കെ.വി.ഗോവിന്ദന്, കെ.ടി.ചന്ദ്രമോഹനന് എന്നിവര്‍ പങ്കെടുത്തു.