ജില്ലയില്‍ 1238 പേര്‍ക്ക് കോവിഡ്

post

742 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.17%

ആലപ്പുഴ: ജില്ലയില്‍ വ്യാഴാഴ്ച (ഓഗസ്റ്റ് 12) 1238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 742 പേര്‍ രോഗമുക്തരായി. 13.17 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 2,28,086 പേര്‍ രോഗമുക്തരായി. 10357 പേര്‍ ചികിത്സയിലുണ്ട്.

വ്യാഴാഴ്ച 257 പേര്‍ കോവിഡ് ആശുപത്രികളിലും 2060 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6414 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 285 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1339 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1846 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 21051 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 9398 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധനയ്ക്ക് അയച്ചത്.