കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ വഴിയോര കാര്‍ഷിക വിപണന കേന്ദ്രം തുറന്നു

ആലപ്പുഴ : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വഴിയോര വിപണനകേന്ദ്രം തുറന്നു. കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി നിര്‍വഹിച്ചു.ബ്ലോക്ക് പരിധിയിലെ കര്‍ഷകരുടെ ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും ഈ വിപണന കേന്ദ്രം വഴി നടക്കും. കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരേപോലെ പ്രയോജനപ്പെടുന്നതാണ് പദ്ധതി. ഉത്പ്പന്നങ്ങള്‍ കൃഷി സ്ഥലത്തുനിന്ന് നേരിട്ട് സംഭരിച്ച് ന്യായവിലയ്ക്കാണ് വിറ്റഴിക്കുക. പൊതു ജനങ്ങള്‍ക്ക് നാടന്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനും ഇതുവഴി കഴിയും. ഉത്പ്പനങ്ങള്‍ കര്‍ഷകര്‍ നിശ്ചയിക്കുന്ന വിലക്ക് വില്‍ക്കാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.ഡി. ഷിമ്മി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷമാരായ അനിതാ തിലകന്‍, സുധ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. എ. തോമസ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സിറാജുദ്ദീന്‍, കൃഷി ഓഫീസര്‍ അശ്വതി വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.