'വായിച്ചു വളരട്ടെ' പെരുമ്പടപ്പ് ബ്ലോക്ക് ഡിവിഷനില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചു

post

മലപ്പുറം : പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ പെരുമ്പടപ്പ്  ഡിവിഷനില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ  'വായിച്ചു വളരട്ടെ' ആരംഭിച്ചു. കുട്ടികളില്‍ വായന വളര്‍ത്തുന്നതിനായി പെരുമ്പടപ്പ് ഡിവിഷന്‍ മെമ്പര്‍ പി. റംഷാദാണ്  ഡിവിഷനില്‍ വായിച്ചു വളരട്ടെ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയിലൂടെ  ഡിവിഷന് കീഴിലെ നാല് പൊതു വിദ്യാലയങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സാഹിത്യ പുസ്തകങ്ങള്‍ കൈമാറി. ദീര്‍ഘകാല അടിസ്ഥാനത്തില്‍ കുട്ടികളില്‍ വായന ശീലം വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

പെരുമ്പടപ്പ് എ.എം. എം.യു.പി സ്‌കൂളില്‍ യുവ എഴുത്തുകാരന്‍ റഫീഖ് പട്ടേരി പദ്ധതി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ അംഗം പി.റംഷാദ് അധ്യക്ഷനായി. ചടങ്ങില്‍ വാര്‍ഡ് അംഗങ്ങളായ സി. അഷറഫ്, പി.കെ അബൂബക്കര്‍, പ്രധാന അധ്യാപിക സി.കെ ലീലാമണി, പി ടി എ പ്രസിഡന്റ് റാസില്‍ പെരുമ്പടപ്പ്, ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഷാഹിന്‍ ബാനു, ജലീല്‍ കുന്നനയില്‍, സി. കെ ദില്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.