ഫോറന്‍സിക് ഫിനാന്‍സില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫോറന്‍സിക് ഫിനാന്‍സ്, ഡിപ്ലോമ ഇന്‍ ഫോറന്‍സിക് ഫിനാന്‍സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു കൊമേഴ്‌സ് / അക്കൗണ്ടന്‍സി വിഷയമായി പഠിച്ച ബിരുദം.
ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിന് സമീപമുള്ള എസ് ആര്‍ സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ തിരുവനന്തപുരം-33. ഫോണ്‍ 0471 2325101, 8281114464. വെബ്‌സൈറ്റ് www.srccc.in അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ആഗസ്ത് 20. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യേണ്ട ലിങ്ക് https://srccc.in/download