കോവിഡ് വെല്ലുവിളികളെ അതിജീവിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം : പി പി ചിത്തരഞ്ജന്

ആലപ്പുഴ : കോവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികളെയും അതിനനുബന്ധമായി ഉണ്ടാവുന്ന പ്രതിസന്ധികളെയും അതിജീവിക്കാന്‍ അധ്യാപകരും മാതാപിതാക്കളും കുട്ടികളെ പ്രാപ്തരാക്കണമെന്ന് പി പി ചിത്തരഞ്ജന് എംഎല്‍എ. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ ചാത്തനാട് എം എം എ യുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാനുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ സ്കൂള്‍ പിടിഎ പ്രസിഡന്റ് പി ഉബൈദ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ മധുസൂദനന്, ആലപ്പുഴ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര് വിനീത, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ ഷാനവാസ്, ചാത്തനാട് വാര്‍ഡ് കൗണ്‍സിലര്‍ കെ എസ് ജയന്, സ്കൂള്‍ ഹെഡ്മിസ്ട്രസ് ജിജി വര്‍ഗീസ്, സ്കൂള്‍ മാനേജര്‍ എം നസീര്‍, മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി അന്‍സാരി, വൈസ് പ്രസിഡന്റ് എ അഷറഫ്, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഷംലാ ടീച്ചര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ കണ്ടെത്തുന്നതില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ ആലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ മധുസൂദനനെ ചടങ്ങില്‍ എംഎല്‍എ ആദരിച്ചു.