ജില്ലയില്‍ 772 പേര്‍ക്ക് കോവിഡ്; 705 പേര്‍ക്ക് രോഗമുക്തി

post

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.81 %

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ചൊവ്വാഴ്ച(ജൂണ്‍ 29) 772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 705 പേര്‍ രോഗമുക്തരായി. 8.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 742 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 29 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 190476 പേര്‍ രോഗമുക്തരായി. 8020 പേര്‍ ചികിത്സയിലുണ്ട്.

231പേര്‍ കോവിഡ് ആശുപത്രികളിലും 1275 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5316 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 96 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2028 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 2206 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 22533 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 8755  സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധനയ്ക്ക് അയച്ചത്.