വഴയില -പഴകുറ്റി നാലുവരിപ്പാത കല്ലിടല്‍ ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം :  വഴയില-പഴകുറ്റി നാലുവരിപ്പാതയുടെ സ്ഥലം ഏറ്റെടുത്ത് കല്ലിടുന്നതിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. നാടിന്റെ കാര്‍ഷിക സംസ്‌കൃതിയും സംസ്‌കാരവും നിലനിര്‍ത്തിയാകും റോഡ് വികസനമെന്ന് മന്ത്രി പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ത്തന്നെ നാലുവരിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. കിഫ്ബിയില്‍ നിന്നും 438 കോടി ചെലവഴിച്ചാണ് നാലുവരിപ്പാതയുടെ നിര്‍മാണം.  സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായാലുടന്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സി. ദിവാകരന്‍ എം.എല്‍.എ പറഞ്ഞു. ഏണിക്കരയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് അനില, വൈസ് പ്രസിഡന്റ്  ആര്‍. പ്രമോദ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു.