കോവിഡ് 19: വീണ്ടും 3000 കടന്ന് രോഗബാധിതര്‍

ഇന്നലെ 3,251 പേര്‍ക്ക് രോഗം; 704 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.88 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,097 പേര്‍ക്ക്
143 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 26,145 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 42,646 പേര്‍
മലപ്പുറം : ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും 3000 കടന്ന് ജില്ലയിലെ കോവിഡ് ബാധിതര്‍. 3,251 പേര്‍ക്കാണ് ഇന്നലെ (ഏപ്രില്‍ 27) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിലെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 26,145 ആയി.
ഇന്നലെ രോഗബാധിതരായവരില്‍ 3,097 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. 143 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. വൈറസ് ബാധിതരില്‍ രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെ ജില്ലയില്‍ 660 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
42,646 പേരാണ് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 542 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 263 പേരും 207 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. അതേസമയം 704 പേരാണ് ഇന്നലെ ജില്ലയില്‍ കോവിഡ് വിമുക്തരായത്. ഇവരുള്‍പ്പടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 1,29,509 ആയി.
ആരോഗ്യ ജാഗ്രത അനിവാര്യം
കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അനാവശ്യമായി ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ആരില്‍ നിന്നും രോഗം പകരാമെന്നത് മനസ്സിലാക്കി ഇടപഴകുമ്പോള്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.