ഗതാഗത മേഖലയിലുള്ളവര്‍ക്കും പരിശോധന; ജില്ലാ കലക്ടര്‍

post

കൊല്ലം: ജില്ലയിലെ ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെല്ലാം ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്ന ബസ് ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍, വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ സഹകരിക്കണം. ആര്‍.ടി.ഒ യ്ക്കാണ് ഗതാഗത മേഖലയിലുള്ളവരുടെ പരിശോധനാ ചുമതല. വ്യാപാര-വാണിജ്യ മേഖലയിലുള്ളവരുടെ ചുമതല  ജില്ലാ ലേബര്‍ ഓഫീസര്‍ക്കാണെന്നും കലക്ടര്‍   അറിയിച്ചു.