കൊറോണ വ്യാപനം കൂടിയ മേഖലകളിൽ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

post

എറണാകുളം: ജില്ലയിൽ കൊറോണ വ്യാപനം കൂടിയ പ്രദേശങ്ങളിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും, ആരോഗ്യ വകുപ്പും. ജില്ലയിൽ കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ബാക്ക് ടു ബേസിക്സ് ക്യാമ്പയിൻ്റ ഭാഗമായി കോവിഡ് പ്രതിരോധ മാർഗങ്ങൾ പാലിക്കുന്നതിൻ്റെയും കോവിഡ് വാക്സിൻ എടുക്കുന്നതിൻ്റെയും പ്രാധാന്യത്തെക്കുറിച്ച്  ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന തൃക്കാക്കര മുനിസിപ്പാലിറ്റി, കൊച്ചി നഗരസഭ പ്രദേശങ്ങൾക്ക് പുറമേ  മറ്റ് പ്രദേശങ്ങളിലും  ബോധവത്ക്കരണ സന്ദേശങ്ങൾ പ്രദർശിപ്പിട്ടുള്ള  പ്രചാരണ വാഹനം ഉപയോഗിച്ച് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്താണ് ലക്ഷ്യമിടുന്നത്. ഇന്ന് (14/4/21) മുതൽ 8 ദിവസം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള മൈക്ക് പ്രചാരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് വരും ദിവസങ്ങളിൽ ബോധവത്ക്കരണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതാണ്.

പനി , തലവേദന, ക്ഷീണം തുടങ്ങിയ ചെറിയ രോഗലക്ഷണങ്ങൾ പോലും അവഗണിക്കാതിരിക്കുക, രോഗലക്ഷണങ്ങളുള്ളവർ സ്വയം നിരീക്ഷണത്തിൻ കഴിയേണ്ടതും, ടെസ്ററ് ചെയ്യേണ്ടതുമാണ്. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ കഴിയേണ്ടതും, ടെസ്റ്റിങ്ങിന് വിധേയരാകേണ്ടതുമാണ് വാക്സിനേഷൻ്റെയും, കോവിഡ് പ്രതിരോധ മാർഗങ്ങളായ മാസ്കും, സാമൂഹിക അകലവും, കൈകളുടെ ശുചിത്വവും ഉറപ്പാക്കേണ്ട പ്രാധാന്യം  ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് വാഹന പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്.