മാസ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഇന്നുമുതല്‍

post

വയനാട് : കോവിഡ് 19 വാക്‌സിന്‍ ഇന്നു (തിങ്കള്‍) മുതല്‍ 27 വരെ കൂടുതല്‍ കേന്ദ്രങ്ങളില്‍ വച്ച് നടക്കും. 60 വയസ്സ് കഴിഞ്ഞവര്‍ക്കും 45  59 പ്രായത്തിലുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതിന് വേണ്ടി നടത്തുന്ന ഈ മെഗാ ക്യാമ്പയിന്‍ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അഭ്യര്‍ത്ഥിച്ചു. 155 കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന ക്യാമ്പയിനില്‍

 ഇന്നും നാളെയും 105 കേന്ദ്രങ്ങളില്‍ വെച്ച് ഗോത്രവര്‍ഗ്ഗ വിഭാഗത്തിലെ ആളുകള്‍ക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി/ പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുമായി സഹകരിച്ചാണ്  രണ്ടു ദിവസം ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 24, 25 തീയതികളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വേണ്ടി 25 കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി  രജിസ്റ്റര്‍ ചെയ്ത്  വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.