പോളിംഗ് ഏജന്റ് അതേ ബൂത്തിലെ വോട്ടറാവണമെന്നില്ല: ജില്ലാ കലക്ടര്‍

post

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് അതേ നിയമസഭാ മണ്ഡലത്തിലെ  ഏത് ബൂത്തിലെയും വോട്ടറെ പോളിങ് ഏജന്റ് ആയി നിയമിക്കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ അതേ ബൂത്തിലെയോ സമീപ ബൂത്തിലെയോ വോട്ടര്‍ ആയിരിക്കണം പോളിങ് ഏജന്റ് എന്നാണ് വ്യവസ്ഥ. രാഷ്ട്രീയ പാര്‍ട്ടികളുടെ സൗകര്യം പരിഗണിച്ചാണ്  തെരഞ്ഞെടുപ്പു കമ്മീഷന്‍ പുതിയ ഭേദഗതി വരുത്തിയിരിക്കുന്നത്.

ഇതു പ്രകാരം നിയമസഭാ മണ്ഡലത്തിനകത്തെ ഏത് ബൂത്തിലെയും വോട്ടറെ ആ മണ്ഡലത്തില്‍ എവിടെയും പോളിംഗ് ഏജന്റായി നിയമിക്കാം. പോളിങ് ഏജന്റുമാരെ നിയമിക്കുന്നതിനുള്ള മറ്റ് വ്യവസ്ഥകളില്‍ മാറ്റമില്ല.