എസ്.പി.സി 55ാമത് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

post

പാലക്കാട് : സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ (എസ്.പി.സി) 55ാ മത് യൂണിറ്റ് ചിറ്റൂര്‍  പെരുമാട്ടി പഞ്ചായത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശ്രീകുമാര്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.സുരേഷ് അദ്ധ്യക്ഷനായി. എസ്.പി.സി. പ്രൊജക്ട് എ.ഡി.എന്‍.ഒ (ഇന്‍ ചാര്‍ജ്) പി.കെ. ഉണ്ണികൃഷ്ണന്‍, മീനാക്ഷിപുരം എസ്.ഐ ഗിരീഷ്, ചിറ്റൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.പി.മധു, മുന്‍ പ്രിന്‍സിപ്പാള്‍ സിബി.കെ.ജോണ്‍, പ്രിന്‍സിപ്പാള്‍ ഓമന, സ്റ്റാഫ് സെക്രട്ടറി പി.ടി.വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.


SPC