അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതില്‍ സമാനതകളില്ലാത്ത വികസനം

കൊല്ലം: റോഡ് നിര്‍മാണം ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതില്‍ സമാനതകളില്ലാത്ത വികസനമാണ് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കിഴങ്ങുവിളയില്‍ നടന്ന പള്ളിമണ്‍ ജി എച്ച് എസ് എസ്-പുലിയില സംഘം ജംഗ്ഷന്‍-കിഴങ്ങുവിള-പാലനിരപ്പ്-പഴങ്ങോലം സര്‍വീസ് സഹകരണ ബാങ്ക് ജംഗ്ഷന്‍ റോഡിന്റെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
റോഡ് നിര്‍മാണ മേഖലയില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിരവധി റോഡുകളുടെ നിര്‍മാണവും പൂര്‍ത്തീകരണവും നടന്നുവരുന്നു. കേരളം സമസ്ത മേഖലകളിലും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരുക്കുന്നത്, ഇതിന്റെ വിജയത്തില്‍ അടിസ്ഥാന-പശ്ചാത്തല സൗകര്യ വികസനം ഏറെ നിര്‍ണായകമാണ്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ സഹകരണവും പ്രാതിനിത്യവും അനിവാര്യമാണ്. മന്ത്രി പറഞ്ഞു.
പള്ളിമണ്‍ ജി എച്ച് എസ് എസ്-പുലിയില സംഘം ജംഗ്ഷന്‍- കിഴങ്ങുവിള-പാലനിരപ്പ്-പഴങ്ങോലം സര്‍വീസ് സഹകരണ ബാങ്ക് ജംഗ്ഷന്‍ റോഡിന്റെ നിര്‍മാണത്തിന് അഞ്ചു കോടി 60 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.