സേവനങ്ങളില്‍ ഉപഭോക്തൃ സംതൃപ്തി ഉറപ്പ് വരുത്തും; മുഖ്യമന്ത്രി

കൊല്ലം: വൈദ്യുതിയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതോടൊപ്പം സംതൃപ്തി നല്കുന്ന സമീപനം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വൈദ്യുത വകുപ്പിന്റെ 'സേവനം വാതില്‍പ്പടിയില്‍' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഉപഭോക്താവിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഉപകാരപ്രദമായ കര്‍മ്മ പദ്ധതികളാണ് വൈദ്യുത വകുപ്പ് നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കും വൃദ്ധജനങ്ങള്‍ക്കും മറ്റു പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്കും ഏറെ പ്രയോജനകരമാകുന്ന ഒന്നാണ് 'സേവനം വാതില്പടിയില്' പദ്ധതി.
വൈദ്യുതിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഓഫീസുകള്‍ കയറിയിറങ്ങാതെ ഒറ്റ ഫോണ്‍ കോളിലൂടെ സാധിക്കാമെന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും ഉപകാരപ്രദമാണ്. വൈദ്യുതി ഉത്പാദനത്തിലും പ്രസരണത്തിലും വിതരണത്തിലും രാജ്യത്തിനു മാതൃകയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനം വകുപ്പ് കാഴ്ചവെച്ചിട്ടുണ്ട്. വിതരണ ലൈനുകളുടെ നവീകരണത്തിലൂടെയും പ്രസരണ ലൈനുകളുടെ ശേഷി വര്‍ധിപ്പിക്കലിലൂടെയും തടസരഹിതമായ വൈദ്യുതി ജനങ്ങള്‍ക്ക് നല്കാന് സാധിച്ചു, മുഖ്യമന്ത്രി പറഞ്ഞു.
സമ്പൂര്‍ണ വൈദ്യുതീകരണം, ലോഡ് ഷെഡിങ് ഒഴിവാക്കല്‍ ഉള്‍പ്പെടെ ഒട്ടേറെ ജനോപകാര പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ വൈദ്യുത വകുപ്പ് നടപ്പിലാക്കിയെന്നും ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന നൂതന പദ്ധതിയാണ് 'സേവനം വാതില്‍പ്പടിയില്‍' എന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച വൈദ്യുത വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു. പേരയം എന്‍ എസ് എസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന കുണ്ടറ ഡിവിഷന് ഉദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിച്ചു.
ഇന്നത്തെ സാഹചര്യത്തില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് വലിയ കരുതലാണ് പദ്ധതിയെന്ന് കൊല്ലം പവര്‍ഹൗസ് കോമ്പൗണ്ടില്‍ നടന്ന ഡിവിഷന്‍തല ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. ചവറ സ്വദേശി എം ജോണിക്ക് മേയര്‍ പ്രതീകാത്മകമായി ആദ്യസേവനം നല്കി.
1912 എന്ന ടോള്‍ ഫ്രീ നമ്പരില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പുതിയ വൈദ്യുതി കണക്ഷന്, ഉടമസ്ഥാവകാശ മാറ്റം, കണക്ടഡ്/ കോണ്‍ട്രാക്ട് ലോഡ് മാറ്റം, താരിഫ് മാറ്റം, വൈദ്യുതി ലൈന്‍/മീറ്റര്‍ മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ ആറ് സേവനങ്ങളാണ് പദ്ധതിയിലൂടെ ഉപഭോക്താവിന് ലഭിക്കുക. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന് അപേക്ഷകനെ ഫോണില്‍ ബന്ധപ്പട്ട് ആവശ്യമുള്ള രേഖകള്‍ സംബന്ധിച്ച് അറിയിപ്പുകളും സ്ഥലപരിശോധന നടത്തുന്നതിനുള്ള സമയക്രമവും നല്‍കും. തുടര്‍ന്ന് വീട്ടിലെത്തുന്ന ഉദ്യോഗസ്ഥന് ശേഖരിക്കുന്ന വിവരങ്ങള്‍ ഓഫീസിലെ കമ്പ്യൂട്ടറില്‍ ചേര്‍ക്കുകയും തുക അടയ്ക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ഉപഭോക്താവിനെ അറിയിക്കും. ഉപഭോക്താവ് തുക അടയ്ക്കുന്ന മുറയ്ക്ക് ആവശ്യപ്പെട്ട സേവനം നല്‍കും. പദ്ധതിയുടെ കാര്യക്ഷമത പരീക്ഷിച്ച ശേഷമാണ് കൊല്ലം അടക്കമുള്ള 362 സര്‍ക്കിളുകളില്‍ പദ്ധതി നടപ്പിലാക്കുന്നത്.