തിരഞ്ഞെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് വേതനത്തോടുകൂടിയ അവധി
കാസര്‍കോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 14ന് സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് വേതനത്തോടുകൂടിയ അവധി അനുവദിക്കാന്‍ ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. അവധി അനുവദിക്കുന്നത് തൊഴിലാളി ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലിന് നഷ്ടമുണ്ടാകാന്‍ ഇടയുണ്ടെങ്കില്‍ അവര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും സ്വന്തം ജില്ലയ്ക്ക് പുറത്ത് തൊഴിലിലേര്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും അറിയിച്ചു.










