തെരഞ്ഞെടുപ്പ് കാലയളവില്‍ മദ്യം മയക്കുമരുന്ന വ്യാപനം തടയാന്‍ നടപടികള്‍ ഊര്‍ജിതമാക്കി എക്സൈസ്

post

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലയളവില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവും അംഗീകൃത സ്രോതസ്സുകളില്‍ നിന്നല്ലാതെ മദ്യം ലഭ്യമാകുന്നതും തടയുന്നതിന് ജില്ലയില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ഈര്‍ജിതപ്പെടുത്തി.  നവംബര്‍ 25 മുതല്‍  ജനുവരി രണ്ട് വരെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി കാസര്‍കോട് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും കാസര്‍കോട്, ഹോസ്ദുര്‍ഗ്ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ ഓരോ സ്ട്രൈക്കിംഗ് ഫോഴ്സുകളും ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ഇത്തരം കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി എക്സൈസ് വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറിലും ജില്ലയിലെ എക്സൈസ്  ഓഫീസുകളുടെ ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാം. ടോള്‍ ഫ്രീ നമ്പര്‍  155358 , കാസര്‍കോട് എക്സൈസ് ഡിവിഷന്‍ ഓഫീസ് 04994256728 9447178066, കാസര്‍കോട് അസി. എക്സൈസ് കമ്മീഷണര്‍ 9496002874, എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ്, 04994257060, 9400069727, കാസര്‍കോട് എക്സൈസ് സര്‍ക്കിള്‍ ഓഫീസ് 04994255332  9400069715, ഹോസ്ദുര്‍ഗ്ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസ് 04672204125, 9400069723, വെള്ളരിക്കുണ്ട് എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, 0462245100, നീലേശ്വരം എക്സൈസ് റെയിഞ്ച് ഓഫീസ് 04672283174, 9400069726, ഹോസ്ദുര്‍ഗ്ഗ് എക്സൈസ് റെയിഞ്ച് ഓഫീസ് 04672204533, 9400069725, കാസര്‍കോട് എക്സൈസ് റെയിഞ്ച് ഓഫീസ് 04994257541, 9400069716, കുമ്പള എക്സൈസ് റെയിഞ്ച് ഓഫീസ് 04998213837, 9400069718, ബന്തടുക്ക എക്സൈസ് റെയിഞ്ച് ഓഫീസ് 04994205364, 9400069720, ബദിയടുക്ക   എക്സൈസ് റെയിഞ്ച് ഓഫീസ് 04998293500, 9400069719, മഞ്ചേശ്വരം  എക്സൈസ് ചെക്പോസ്റ്റ് 04998273800