പത്താം പിറന്നാളില്‍ പത്തു പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നീലേശ്വരം നഗരസഭ
 
                                                കാസര്‍ഗോഡ് :നീലേശ്വരം നഗരസഭ രൂപീകരണത്തിന്റെ പത്താം പിറന്നാള്‍ ദിനമായ നവംബര്‍ ഒന്നി ന് പത്തു വ്യത്യസ്ഥങ്ങളായ പദ്ധതികള്‍ക്ക് നീലേശ്വരത്ത് തുടക്കമായി. നീലേശ്വരം നഗരസഭ സമ്പൂര്‍ണപെന്‍ഷന്‍ നഗരമായിമാറിയത്തിന്റെ ഔദ്യോഗികപ്രഖ്യാപനം, ചെമ്മാക്കര കുടിവെള്ളപദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം, ആരോഗ്യവകുപ്പിന്റെ വെക്ടറെല്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും ഓഫീസിന്റെയും ഉദ്ഘാടനം, പച്ചത്തുരുത് ഓര്‍മത്തുരുത് ഉദ്ഘാടനം, വിത്ത് നഗരം വിളവെടുപ്പ്, നവീകരിച്ച തോട്ടുമ്പുറം അഗാന്‍വാടി ഉദ്ഘാടനം, ബിയെംകൈ റോഡ് ഉദ്ഘാടനം, കോട്ടപ്പുറം ബൈപാസ് റോഡ് ഉദ്ഘാടനം, ആശവര്‍ക്കര്‍മാര്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ക്ക് ഉള്ള യൂണിഫോമും സുരക്ഷഉപകരണങ്ങളുടെ വിതരണം, പാണ്ടിക്കോട്ട് വലിയപള്ളം സംരക്ഷണം പ്രവര്‍ത്തിഉദ്ഘാടനം എന്നിവയാണ് പത്തു പദ്ധതികള്‍
പത്താം പിറന്നാളിനോടനുബന്ധിച്ച് പത്തു പദ്ധതികളുടെ ഉദ്ഘാടനചടങ്ങ് കച്ചേരികടവില്‍ നഗരസഭയുടെ പുതിയ ആസ്ഥാനമന്ദിരം പണിപൂര്‍ത്തിയാവുന്ന സ്ഥലത്ത് നടന്നു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ. പി. ജയരാജന്‍ ആമുഖഭാഷണം നടത്തി. കാസര്‍കോട് ് വികസനപാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ. പി രാജ്‌മോഹന്‍ അതിഥിയായി. വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍ , കെ. പി. കരുണാകരന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ശ്രീ. കെ. ബാലകൃഷ്ണന്‍, പി. വിജയകുമാര്‍, ഇബ്രാഹിം പറമ്പത്ത്, വെങ്ങാട്ട് കുഞ്ഞിരാമന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ജോണ്‍ ഐമണ്‍, ശംസുദ്ധീന്‍ അരിന് ഞ്ചിറ,മുനിസിപ്പാലിറ്റി ആര്‍. ഐ. കെ.മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷന്‍ ശ്രീ. പി. പി. മുഹമ്മദ്‌റാഫി സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ പി. കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു.










