കോവിഡ് സാഹചര്യത്തില്‍ കള്ളാര്‍ പഞ്ചായത്തില്‍ നിയന്ത്രണം

post

കാസര്‍കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കള്ളാര്‍ പഞ്ചായത്തില്‍ നിയന്ത്രണം. ട്രിപ്പ് വാഹനങ്ങളില്‍ ആള്‍ക്കാരെ കുത്തി നിറച്ച് കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. കോവിഡ് രോഗികളെ കോവിഡ് ടെസ്റ്റിനായി വാഹനത്തില്‍ ആശുപത്രിയില്‍കൊണ്ടുപോവുകയും അതേ വാഹനത്തില്‍ തന്നെ അണുനശീകരണം നടത്താതെ ആള്‍ക്കാരെ കൊണ്ടുപോവുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഹോട്ടലുകളില്‍ ഡിസ്‌പോസബിള്‍ ഗ്ലാസ്സ്, പേപ്പര്‍ പ്ലേറ്റ് എന്നിവ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ. പൊതുസ്ഥലങ്ങളിലും മറ്റും ആള്‍ക്കാര്‍ കൂട്ടം കൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ സ്വീകരിക്കും. കുട്ടികള്‍ കളിസ്ഥലങ്ങളില്‍ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടികള്‍ സ്വീകരിക്കും. 

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് റ്റി. കെ. നാരായണന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍ മുതലായവര്‍ സംബന്ധിച്ചു.