മാടക്കത്തറ ഗ്രാമപഞ്ചായത്തില്‍ മൂന്ന് റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം നടത്തി

post

തൃശൂര്‍ : മാടക്കത്തറ ഗ്രാമ പഞ്ചായത്തിലെ മൂന്ന് റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം ഗവ ചീഫ് വിപ്പ്  അഡ്വ കെ രാജന്‍ നിര്‍വ്വഹിച്ചു.

മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ വെള്ളാനിക്കര വെസ്റ്റ്, കനാല്‍ ബണ്ട്, കൊട്ടേപ്പാടം റോഡുകളുടെ  നിര്‍മ്മാണോദ്ഘാടനമാണ് ചീഫ് വിപ്പ് നിര്‍വഹിച്ചത്.ശാന്തിനഗര്‍ വാര്‍ഡ് 12 വെള്ളാനിക്കര വെസ്റ്റ് റോഡ് എംഎല്‍എ കെ രാജന്റെ  ആസ്തി വികസന ഫണ്ടില്‍ നിന്നും 12.50 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. 

കനാല്‍ ബണ്ട് വാര്‍ഡ് 1 മാറ്റാംപുറം ലക്ഷം വീട്  റോഡ്,  കൃഷ്ണ നഗര്‍ വാര്‍ഡ് 11 കോട്ടപ്പാടം റോഡ് എന്നിവ  12 ലക്ഷം രൂപ വീതം  ചെലവിലുമാണ് നിര്‍മ്മിക്കുക. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിഎസ് വിനയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇന്ദിര മോഹന്‍,വാര്‍ഡ് മെമ്പര്‍മാരായ സുകന്യ ബൈജു, സുരേഷ് പുളിക്കന്‍, വിഎസ് ഗോപി  ,പ്രസാദ് പറേരി, സണ്ണി ചെന്നിക്കര, സജന്‍പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.