കായിക ഉപകരണങ്ങൾ വിതരണം ചെയ്തു

post

പുതുക്കാട് മണ്ഡലത്തിലെ 16 വിദ്യാലയങ്ങൾക്ക് ഫുട്ബോളും പരിശീലന ഉപകരണങ്ങളും വിതരണം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗോൾ പദ്ധതിയിൽ ഉൾപ്പെടുത്തി സ്പോർട്സ് കൗൺസിൽ മുഖേനയാണ് ഫുട്ബോളും പരിശീലന ഉപകരണങ്ങളും ലഭ്യമാക്കിയത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രതി ബാബു, ഭാഗ്യവതി ചന്ദ്രൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം സി.കെ ബിന്ദു, തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി.എൻ സ്മിത, കൊടകര ബി.പി.സി ജയപ്രകാശൻ, ഫുഡ്ബോൾ താരം അമൽ, അധ്യാപക പ്രതിനിധി ഫാ. സിബി, പി.ടി.എ പ്രതിനിധി സുനിൽ കൈതവളപ്പിൽ, വിദ്യാർത്ഥി പ്രതിനിധി മനു പ്രിയ എന്നിവർ സംസാരിച്ചു