ഗാന്ധിജയന്തി ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍

post

പത്തനംതിട്ട:  ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി യുവതലമുറയ്ക്ക് ഗാന്ധിയന്‍ ദര്‍ശനങ്ങളും മൂല്യങ്ങളും പകര്‍ന്നു നല്‍കുന്നതിനായി പത്തനംതിട്ട  ജില്ലാ ഭരണകേന്ദ്രവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും പത്തനംതിട്ട ജില്ലാ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ ജീവിതം ആസ്പദമാക്കി നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കവിയൂര്‍ എന്‍എസ്എസ് എച്ച്എസ്എസിലെ എസ്. ബാനു ലാല്‍, അടൂര്‍ ഗവ. ഗേള്‍സ് എച്ച്എസ്എസിലെ ഹന്നാ ജയിംസ്, ചൂരക്കോട് എന്‍എസ്എസ് എച്ച്എസ്എസിലെ ഗൗരിയ പ്രിയ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, പുസ്തകം, സര്‍ട്ടിഫിക്കറ്റ് എന്നിവ സമ്മാനമായി നല്‍കുമെന്ന് നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.എസ്. ഹരികുമാര്‍ അറിയിച്ചു.