കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങില്‍ നടന്നത് 50 കോടിയുടെ പ്രവൃത്തികള്‍

post

കാസര്‍കോട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങില്‍ നാലര വര്‍ഷക്കാലത്ത് നടന്നത് 50 കോടിയുടെ വി പ്രവര്‍ത്തികളെന്ന് റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കേരളത്തെ മുഴുവന്‍ വിദ്യാലയങ്ങളേയും ഹൈടെക്കായി മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മണ്ഡലതലത്തിലുള്ള പ്രഖ്യാപനം  വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങള്‍ക്ക് ഹൈടെക്ക്  ആയി വളരുക എന്നത് സാധ്യമല്ല. സംസ്ഥാന സര്‍ക്കാറും വിദ്യാഭ്യാസ ധനകാര്യ വകുപ്പുകളും ഈ വിഷയത്തില്‍ കാണിച്ച പ്രത്യേക താല്‍പര്യവും പരിഗണനയുമാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയെ ഉയര്‍ത്തി കൊണ്ടുവന്നതെന്നും കേരളത്തില്‍ ഇന്ന് നമ്മുടെ വിദ്യാലയങ്ങളുടെ മുഖച്ഛായ ആകെ മാറിയിരിക്കുന്നുവെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. പിന്നിട്ട നാലര വര്‍ഷക്കാലത്തിനിടയില്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ അത്ഭുതകരമായ നേട്ടമാണ് നമുക്കുണ്ടായത്. അതോടൊപ്പം ഡിജിറ്റല്‍ സംവിധാനം പൂര്‍ത്തീകരിക്കാനും കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

കാഞ്ഞങ്ങട് നിയോജക മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ അന്താരഷ്ട്ര നിലവാരത്തിലെക്ക് എത്തിക്കുന്ന കര്‍മ്മ പരിപാടിയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയത് വളരെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്ന, എല്ലാ വര്‍ഷവും നൂറ് ശതമാനം വിജയം കൈവരിക്കുന്ന വിദ്യാലയം എന്ന നിലയില്‍ കക്കാട് ഗവണ്‍െമെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെയാണ്. ആ സ്‌കൂളിനാണ് 5 കോടി രൂപ അനുവദിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയത്. സംസ്ഥാനത്ത് തന്നെ 5 കോടി രൂപയുടെ പ്രവൃത്തി ആദ്യം പൂര്‍ത്തീകരിച്ച ഏതാനും സ്‌കൂളുകളുടെ കൂട്ടത്തില്‍ കക്കാട് ഗവണ്‍മെന്റ്് ഹയര്‍ സെക്കണ്ടറി സ്‌കൂളും എത്തി. 2019 അവസാനത്തോടെ അത് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാവുകയും ചെയ്തു. അതേ വിദ്യാലയത്തില്‍ തന്നെ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ ഹൈടെക്കായതിന്റെ പ്രഖ്യാപനം നടക്കുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ ഏഴ് വിദ്യാലയങ്ങള്‍ക്ക് 3 കോടി രൂപ സാമ്പത്തിക സഹായവും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. അതോടൊപ്പം 14 വിദ്യാലയങ്ങള്‍ക്ക് ഒരു കോടി രൂപ വീതവും അനുവദിച്ചിരുന്നു. മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാന്‍ 40 കോടി രൂപയാണ് ചിലവഴിച്ചത്. അതിന് പുറമേ ഈ കാലയളവില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ പ്രഥമ പരിഗണന നല്‍കിയത് വിദ്യാഭ്യാസ മേഖലയ്ക്കാണെന്നും മന്ത്രി പറഞ്ഞു. എം.ല്‍.എയ്ക്ക് അനുവദിച്ച 25 കോടിയില്‍ 10 കോടി രൂപ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യം ഉയര്‍ത്താനാണ് ഉപയോഗിച്ചത്. അതോടൊപ്പം അഞ്ച് വര്‍ഷത്തില്‍ അന്‍പത് കോടി രൂപയാണ് കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ വിദ്യാലയങ്ങള്‍ക്കായി ചിലവഴിച്ചത്. കേരള സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസ മേഖലയുടെ കാര്യത്തില്‍ വടക്കന്‍ മലബാറിലെ കാഞ്ഞങ്ങാട്് നിയോജക മണ്ഡലത്തിലത്തിനും വലിയ പരിഗണനയാണ് ലഭിച്ചതെന്ന്   മന്ത്രി  പറഞ്ഞു.