വീട് ഇനി സ്വപ്‌നമല്ല; ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ 317 വീടുകള്‍ ഒരുങ്ങുന്നു

തൃശ്ശൂര്‍: വീട് എന്ന സ്വപ്നത്തെ സാക്ഷാത്കരിച്ചുകൊണ്ട് ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് കീഴില്‍ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 317 വീടുകള്‍ ഒരുങ്ങുന്നു. നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 268 വീടുകള്‍ പണി പൂര്‍ത്തീകരിച്ചു. പൂര്‍ത്തീകരിച്ച വീടുകളുടെയടക്കം പത്തരക്കോടി രൂപയുടെ ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ബ്ലോക്ക് പരിധിയില്‍ പുരോഗമിക്കുന്നത്. ലൈഫിന്റെ ഒന്നാം ഘട്ടത്തില്‍ 59 വീടുകള്‍ അനുവദിച്ചതില്‍ 56 എണ്ണവും രണ്ടാം ഘട്ടത്തില്‍ 219 വീടുകള്‍ അനുവദിച്ചതില്‍ 177 എണ്ണവും പിഎംഎവൈ പദ്ധതി പ്രകാരം 39 വീടുകള്‍ അനുവദിച്ചതില്‍ 35 എണ്ണവും പണി പൂര്‍ത്തീകരിച്ചു.
ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. കുടുംബ സംഗമം ബി ഡി ദേവസ്സി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ തങ്കമ്മ വര്‍ഗീസ്, ജെനീഷ് പി ജോസ്, ഉഷ ശശിധരന്‍, പി. പി ബാബു, കുമാരി ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പുഷ്പി വിത്സണ്‍, എം രാജ ഗോപാല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കെ ശങ്കരന്‍ കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജെ പി സി മഹാത്മാ ഗാന്ധി എന്‍ആര്‍ഇജിഎസ് പി സി ബാല ഗോപാല്‍ ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല സ്വാഗതവും ജോയിന്റ് ബിഡിഒ (ഭവനം) പി ടി ഉണ്ണി നന്ദിയും പറഞ്ഞു.
ചടങ്ങില്‍ ലൈഫ് ഭവന പദ്ധതിയില്‍ മികച്ച സേവനം കാഴ്ചവെച്ച പഞ്ചായത്ത് തല ഉദ്യോഗസ്ഥരെ എംഎല്‍എ പുരസ്‌കാരം നല്‍കി ആദരിച്ചു. എംആര്‍എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ ആദിവാസി നൃത്തരൂപമായ ഉരുള നൃത്തം അവതരിപ്പിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് അദാലത്തും കുടുംബ സംഗമത്തോടൊപ്പം നടത്തി. രജിസ്‌ട്രേഷന്‍, ആരോഗ്യം, റവന്യൂ, കെഎസ്ഇബി, കുടുംബ ശ്രീ, ക്ഷീര വികസനം എന്നീ 16 വകുപ്പുകളില്‍ നിന്നുള്ള സേവനം അദാലത്തില്‍ പൊതുജനത്തിനായി ഒരുക്കിയിരുന്നു.