തിരുവനന്തപുരത്ത് 1,096 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

നാലു മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം : ജില്ലയില്‍ ഇന്നലെ (02 ഒക്ടോബര്‍) 1,096 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 956 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 110 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തുനിന്നുമെത്തി. നാലുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍(82), പൂവാര്‍ സ്വദേശി ശശിധരന്‍(63), ചപ്പാത്ത് സ്വദേശി അബ്ദുള്‍ അസീസ്(52), പോത്തന്‍കോട് സ്വദേശി ഷാഹുല്‍ ഹമീദ്(66) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 453 പേര്‍ സ്ത്രീകളും 643 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 113 പേരും 60 വയസിനു മുകളിലുള്ള 137 പേരുമുണ്ട്. പുതുതായി 3,900 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 28,493 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,745 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,223 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 357 പേര്‍ ഇന്നലെ രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 210 കോളുകളാണ് ഇന്നലെ എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 32 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 5,010 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.