ആര്‍.ഡി.ഒ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം

post

തിരുവനന്തപുരം:  റവന്യൂ ഡിവിഷന്‍ ഓഫീസുകളില്‍ കാലങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്ന് മാസങ്ങള്‍ക്കകം തീര്‍പ്പാക്കാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു.  മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണം സംബന്ധിച്ചതുള്‍പ്പടെയുള്ള ഫയലുകളില്‍ ആര്‍.ഡി.ഒ ഓഫീസുകളില്‍ തീര്‍പ്പുണ്ടാകുന്നതിലെ കാലതാമസം നേരിടുന്നതായുള്ള പരാതികളെ തുടര്‍ന്നാണ് മന്ത്രി ആര്‍.ഡി.ഒ മാരുടെയും കളക്ടര്‍മാരുടെയും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയത്.  അപേക്ഷകളില്‍  സമയബന്ധിതമായി തീര്‍പ്പ്കല്‍പ്പിക്കാത്തതുമൂലം ജനങ്ങള്‍ക്കും പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്‍മാര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തര യോഗം വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേര്‍ന്നത്.  റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക്, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ. ബിജു, ജോയിന്റ് കമ്മീഷണര്‍ എ. കൗശികന്‍ എന്നിവരും പങ്കെടുത്തു