ലൈഫ് ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

post

തിരുവനന്തപുരം  : എല്ലാവര്‍ക്കും സുരക്ഷിതവും മാന്യവുമായ ഭവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം സെപ്തബര്‍ 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും . 29 ഭവന സമുച്ചയങ്ങളിലായി 1285 ഫ്‌ലാറ്റുകളാണ് നിര്‍മ്മിക്കുന്നത്.181.22 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്  പ്രതീക്ഷിക്കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഭൂരഹിത, ഭവനരഹിത ഗുണഭോക്താക്കള്‍ക്കായി ഒരു വര്‍ഷത്തിനകം 101 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 12 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് 29 സ്ഥനത്തും പ്രാദേശീകമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജില്ലയുടെ ചാര്‍ജുള്ള മന്ത്രിമാര്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിക്കുന്നതാണ്.