ശബരിമലയ്ക്ക് നവീകരിച്ച വെബ്‌സൈറ്റ്; ആറ് ഭാഷകളില്‍ വിവരങ്ങള്‍ ലഭ്യമാകും

post

പത്തനംതിട്ട: കേരള സര്‍ക്കാരിന്റെ നവീകരിച്ച ശബരിമല വെബ്്‌സൈറ്റ് sabarimala.kerala.gov.in സഹകരണം, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. മലയാളം, ഇംഗ്ലീഷ്്, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ആറ് ഭാഷകളില്‍ പുതിയ വെബ്‌സൈറ്റ് ലഭ്യമാണ്. 

സന്നിധാനത്തെ പൂജകളും താമസവും വിര്‍ച്വല്‍ ക്യൂവും ഓണ്‍ലൈനായി ബുക്കുചെയ്യാന്‍ വെബ്‌സെറ്റിലൂടെ സാധിക്കും. പൂജാസമയം, വഴിപാടുതുക, ശബരിമലയിലേക്ക് എത്തിച്ചേരുന്ന വിധം, തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍, തീര്‍ഥാടകര്‍ പാലിക്കേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍, ചികിത്സാസൗകര്യം ഉള്‍പ്പെടെ ബന്ധപ്പെടേണ്ട നമ്പരുകള്‍, ശബരിമലയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങള്‍, മലയാളം, ഇംഗ്ലീഷ് പ്രസ് റിലീസ്, ഫോട്ടോ വീഡിയോ ഗാലറി എന്നിവ വെബ് സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനുവേണ്ടി സിഡിറ്റാണ് വെബ്‌സൈറ്റ് രൂപകല്പന നിര്‍വഹിച്ചിരിക്കുന്നത്. പ്രകാശനച്ചടങ്ങില്‍ പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ (ഇലക്ട്രോണിക് മീഡിയ) എന്‍. സുനില്‍കുമാര്‍, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

വീഡിയോ കാണാം -https://youtu.be/5c9vR8BBVPE