ജില്ലയില്‍ മികവുത്സവത്തില്‍ പങ്കെടുത്തത് 2824 പേര്‍

post

എറണാകുളം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി  ജനുവരി 5 ന് നടത്തിയ സാക്ഷരത പരീക്ഷ 'മികവുത്സവ'ത്തില്‍  എറണാകുളം ജില്ലയിലെ   2824 പേര്‍ പരീക്ഷയെഴുതി.  ഇതില്‍ 435 പേര്‍ പുരുഷന്മാരാണ്.സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ കോളനികള്‍ കേന്ദ്രീകരിച്ച് നടന്നുവരുന്ന 'കോളനിസാക്ഷരത' പദ്ധതി, പട്ടികജാതി കോളനികളിലെ നിരക്ഷരതാ നിര്‍മാര്‍ജ്ജന പദ്ധതിയായ 'നവചേതന' എന്നിവയിലെ പഠിതാക്കളാണ് 'മികവുത്സവ'ത്തില്‍ പങ്കെടുത്തത്.'നവചേതന' പദ്ധതി ജില്ലയില്‍ തെരഞ്ഞെടുത്ത 8 കോളനികളിലാണ് നടന്നു വന്നിരുന്നത്. നവചേതന പദ്ധതിയില്‍ ചേര്‍ന്ന് പoനം നടത്തിയ 22 പുരുഷന്മാരും139 സ്ത്രീകളും  പരീക്ഷയില്‍ പങ്കെടുത്തു.   

173  കോളനികളിലാണ് 'കോളനി സാക്ഷരത' പദ്ധതി നടന്നത്.പദ്ധതിയില്‍ ഉള്‍പ്പെട്ട 2663 പേരും പരീക്ഷ എഴുതാനെത്തി. ഇവരില്‍ 413 പേര്‍ പുരുഷന്മാരാണ്. മാതൃഭാഷ, ഗണിതം, പൊതു വിജ്ഞാനം എന്നിവയായിരുന്നു പരീക്ഷകള്‍. മൂവാറ്റുപുഴ നഗരസഭയിലെ പതിനൊന്നാം വാര്‍ഡിലെ രണ്ടാര്‍ കോളനിയില്‍ പരീക്ഷയെഴുതിയ 85 വയസുകാരി കുട്ടി അയ്യപ്പന്‍ ആയിരുന്നു ഏറ്റവും പ്രായം കൂടിയ പഠിതാവ്.