ജില്ലയിലെ ആരോഗ്യ മേഖല മികച്ച ഗുണനിലവാരത്തിലേക്ക് ; ആരോഗ്യ മന്ത്രി

post

കാസര്‍കോട്: ജില്ലയില്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമുണ്ടായിരുന്ന  ആരോഗ്യ മേഖലയില്‍ വിവിധ പദ്ധതികളിലൂടെ പുതിയ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും  ചികിത്സ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ഇതിലൂടെ ജില്ലയിലെ ആരോഗ്യ മേഖല കൂടുതല്‍ മെച്ചപ്പെടുകയാണെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ചെറുവത്തൂര്‍ വി വി സ്മാരക സാമൂഹ്യ ആരോഗ്യകേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  

പുതിയ കെട്ടിടം  എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് ആര്‍ ഡി ഐ എഫ് പദ്ധതിയില്‍ 1.8 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മൂന്നു നിലകളായി പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ 50 ഓളം രോഗികളെ കിടത്തി ചികിത്സിക്കാനാവും. താഴത്തെ നിലയില്‍ ദന്തല്‍ ഒ പിയും സാധാരണ ഒ പിയും മുകളിലെ  രണ്ട് നിലകളിലായി  സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ്, പുരുഷന്മാരുടെ വാര്‍ഡ് എന്നിവ പ്രവര്‍ത്തിക്കും.