ശ്രീകൃഷ്ണപുരത്ത് സ്‌നേഹവീട് ഉദ്ഘാടനം ചെയ്തു

post

പാലക്കാട് : ജില്ലാ പഞ്ചായത്ത് വയോജനക്ഷേമം ലക്ഷ്യമിട്ട്  ജില്ലയിലൊട്ടാകെ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീടിന് ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. ഇരുപത് ലക്ഷം രൂപ ചെലവില്‍ പതിനാലാം വാര്‍ഡിലാണ് സ്‌നേഹവീട് പണി തീര്‍ത്തിരിക്കുന്നത്. പ്രാദേശിക സമിതി രൂപീകരിച്ച് അവയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് നിരീക്ഷണത്തിലാണ് സ്‌നേഹവീട് പ്രവര്‍ത്തിക്കുന്നത്. അറുപത് വയസ്സ് പിന്നിട്ട മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണമാണ് പ്രധാനമായും ലക്ഷ്യമാക്കുന്നത്. സ്‌നേഹവീടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ഷാജു ശങ്കര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം എം.കെ.ദേവി, ബ്ലോക്ക് പഞ്ചായത്തംഗം പി.എന്‍.കോമളം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രുഗ്മിണി, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ വി.സി.ഉണ്ണികൃഷ്ണന്‍, അംഗങ്ങളായ കെ.ബി.ഉഷാകുമാരി, കെ. രാജിക, കെ.ജയശ്രി, സൈയ്താലി എന്നിവര്‍ സംസാരിച്ചു.