കൊടുങ്ങല്ലൂരിലും കയ്പമംഗലത്തും ഓണച്ചന്തകള്‍ ആരംഭിച്ചു

post

തൃശൂര്‍ : കൊടുങ്ങല്ലൂരിലും കയ്പമംഗലം നിയോജകമണ്ഡലത്തിലും സപ്ലൈകോ ഓണച്ചന്തകള്‍ ആരംഭിച്ചു. അരി, പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എന്നിവ വിലക്കുറവിലും റേഷന്‍ കാര്‍ഡ് മുഖേന സബ്‌സിഡി നിരക്കിലും ലഭ്യമാകും. ചന്ത ഈ മാസം 30 വരെ തുടരും. ശൃംഗപുരത്ത് സപ്ലൈകോ ഷോറൂമില്‍ നടക്കുന്ന ഓണച്ചന്ത അഡ്വ വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, യൂണിറ്റ് മാനേജര്‍ പി.എം സജ്‌ന എന്നിവര്‍ പങ്കെടുത്തു.

മതിലകം സപ്ലൈ സെന്ററില്‍ നടന്ന മണ്ഡലതല ഉദ്ഘാടനം ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പെരിഞ്ഞനം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഒ ഐ സി ഇല്ല്യാസ്, മതിലകം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഒ ഐ സി സീന എന്‍ എം എന്നിവര്‍ പങ്കെടുത്തു.