ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ വിരിപ്പന്തലുകൾ

post

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ അയ്യപ്പഭക്തർക്കായി വിരിപ്പന്തലുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഭക്തർക്ക് സൗകര്യപ്രദമായി വിശ്രമിക്കുന്നതിനായി കസേരകൾ, ഫാനുകൾ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വിരിപ്പന്തലുകളിൽ ലഭ്യമാണ്. കൂടാതെ, അയ്യപ്പഭക്തർക്ക് വിരി വയ്ക്കുന്നതിനും നാമജപത്തിനും വിളക്ക് തെളിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങളും കെഎസ്ആർടിസി സർവീസ് സമയ വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ദീർഘദൂര യാത്രകൾക്കിടയിലും ശബരിമലയിലേക്കുള്ള യാത്രയിലും ക്ഷീണിതരാകുന്ന തീർത്ഥാടകർക്ക് സുരക്ഷിതമായും സൗകര്യപ്രദമായും അൽപ്പസമയം വിശ്രമിക്കാനും തുടർയാത്രയ്ക്ക് തയ്യാറെടുക്കാനും ഈ ഇടത്താവളങ്ങൾ സഹായകരമാകും.

തീർത്ഥാടനകാലത്ത് കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെത്തുന്ന അയ്യപ്പഭക്തർക്ക് ഒരുക്കിയിട്ടുള്ള ഈ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ തീർത്ഥാടനാനുഭവം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണ് കെഎസ്ആർടിസി വിവിധ ബസ് സ്റ്റേഷനുകളിൽ വിരിപ്പന്തലുകൾ സജ്ജമാക്കിയിട്ടുള്ളത്.